ദിനേന നല്ല സ്വപ്‌നങ്ങൾ കണ്ട് ഉറങ്ങി ഉണരുന്നവൻ എന്നും നിത്യസ്വർഗ്ഗത്തിലായിരിക്കും, നിത്യയവ്വനം അവനിൽ നിറഞ്ഞുനിൽക്കും. പുലർക്കാലം അവന് ഉന്മേഷവും ഊർജ്ജവുമേകും, മുന്തിരിച്ചാറവന്‍ ഊറ്റിക്കുടിക്കും, ഏതന്‍ത്തോട്ടത്തിന്റെ അധിപനായും നിത്യവും അവിടെ രമിക്കാനെത്തുന്നതായും അവന് തോന്നും, ദുസ്വപ്നങ്ങളുടെ രാജാവിന് നിത്യവും ഉറക്കം കാരമുള്ളുകൾക്ക് മുകളിലായിരിക്കും ഉമിനീരിറക്കാന്‍ അവന് ഭയമായിരിക്കും, വീണ്ടും, അവൻ ഉറങ്ങാൻ മടിക്കും, ഉണരുമ്പോൾ അസ്വസ്ഥതയിൽ അവൻ പുളയും തൊണ്ടക്കുഴിയിൽ മരണമെത്തിയവനെപോലെ ഉറക്കച്ചടവിൽ അവൻ വിറക്കും വിയർക്കും, കുട