നാളെയെന്നു ചൊല്ലി നീളെയായി ജീവിതം കാലത്തിന്റെ കണക്കുപുസ്തകത്തിൽ നാളെയില്ലെന്നത് ഞാൻ അറിഞ്ഞില്ല നാളെകൾ നീണ്ടപ്പോൾ തകർന്നതോ ജീവിതങ്ങൾ നാളെയെന്ന വാക്കിനർത്ഥം മടിയെന്നു ചിലർ ചൊല്ലി മടയന്റെ തലയിലെ ഭ്രാന്താണ് മടിയെന്ന് കാലവും ചൊല്ലി എത്രയോ യൗവ്വനങ്ങൾ മടിയെന്ന ഭ്രാന്തിൽ ജീവിതം ചങ്ങലയ്ക്കിട്ടു ചങ്ങല ബന്ധനം സ്വയം പൊട്ടിച്ചെറിഞ്ഞതോ വാർദ്ധക്യ പീഡിത കാലത്തിലും അപ്പോഴെൻ മനസ്സും ശരീരവും കാലത്തിന്റെ മടിയിൽ പെട്ടിരുന്നേൻ മറിച്ചൊരു വഴിയില്ലാതെ ഭൂമിക്കൊരു ഭാരമായ് ഉറ്റവർക്കൊരു ശല്ല്യമായി വീണ്ടും മടിയെ പിന്തുടർന്ന് കാലന്റെ വരവിനായ് കാത്ത