അന്വേഷകൻ part---4__________ത്രില്ലർ തുടർക്കഥ WRITTEN BY HIBON CHACKO ©copyright protected ഏതാനും മിനിട്ടുകൾ കഴിഞ്ഞില്ല, ചിരിയോടെ വേഗം ലീന അവരുടെ അടുക്കലേക്കെത്തി- കൂടെ ബഞ്ചമിനും. അഞ്ജനയെ അമ്പരപ്പിക്കുംവിധം, പരിചയപ്പെടലിനോ മറ്റു ഔപചാരികതയ്ക്കോ ഒന്നിനും ശ്രമിക്കാതെ ബഞ്ചമിൻ തനിക്കായുള്ള കവറിൽ ഇരുന്നു- അതേഭാവത്തിൽ കൂടെ ലീനയും. ലക്ഷ്യമില്ലാത്ത പ്രതീക്ഷകളുംപേറി വന്ന അഞ്‌ജലിയ്ക്കും ലീനയ്ക്കും മറുപടിയായി പക്ഷെ കാത്തിരുന്നത് നിരാശയുടെ പുകപടലങ്ങൾ നിറഞ്ഞ ദൃശ്യങ്ങളായിരുന്നു. ഫുഡ് ഓർഡർ ചെയ്ത സമയത്തും പിന്നീടവ കഴിയ്ക്കുന്ന സമയത്തും ബഞ്ചമിനും അഞ്ജനയും പരസ്പരം ഒര