വര്‍ണ്ണക്കുട ആ കാണുന്ന ചെറിയ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഓണറാണ് രാജീവന്‍... സ്ക്കൂള്‍ തുറക്കുന്ന സമയമായത് കൊണ്ട് രാവിലെ മുതലേ തിരക്കുണ്ട്.... ബാഗ്,കുട നോട്ട് ബുക്ക് എന്നുവേണ്ടാ പലചരക്ക് സാധനങ്ങള്‍ അടക്കം എല്ലാമുള്ള ചെറുതല്ലാത്ത ഒരു ഷോപ്പ്... രാജീവന്‍ കാലത്ത് വന്നപ്പോള്‍ ഉള്ള മുഖ ഭാവമല്ല ഇപ്പോള്‍... ആകെ അസ്വസ്ഥനയിരിക്കുന്നു.... പത്രം പലതവണ എടുത്ത് വീണ്ടും വീണ്ടും കണ്ണോടിക്കുന്നു.... പിന്നെയും എന്തോ ആലോചനയില്‍ വീണ്ടും മുഴുകുന്നു.... സബീര്‍ ആ പാക് ചെയ്ത സാധങ്ങള്‍ വാങ്ങാന്‍ തന്ന ലിസ്റ്റ് എവിടെ... അതാ ടേബിളില്‍