മുന്നിലെ പാത്രത്തിൽ നിന്നൊരു വറ്റു പോലും കഴിക്കാതെ എഴുന്നേറ്റ് പോയ ഗൗരിയെ മറ്റാരും ശ്രദ്ധിച്ചില്ലെങ്കിലും ഹേമ കണ്ടിരുന്നു. ഗൗതം ദേവുവിനെ ഊട്ടുന്നതൊന്നും അവൾക്കിഷ്ടമായില്ലെന്ന് അവർക്കു മനസിലായിരുന്നു. അതു കൊണ്ടു തന്നെ ഒരു പാത്രത്തിൽ കുറച്ചു ഭക്ഷണമെടുത്തു അവർ അവളുടെ മുറിയിൽ ചെല്ലുമ്പോൾ കട്ടിലിൽ കമന്നു കിടക്കുന്ന ഗൗരിയെ ആണ് കണ്ടത്. മോളെ ഗൗരി.... എഴുന്നേൽക്. എന്നിട്ടിതങ് കഴിച്ചേ. അത്താഴപട്ടിണി കിടക്കണത് നല്ലതല്ല മോളെ. എന്നിട്ടും അനക്കമൊന്നുമില്ലാത്തതിനാൽ അവർ ഭക്ഷണം അടുത്ത് കിടന്ന ടീ പോയില് വെച്ച് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. മുഖമാകെ വല്ല