മനതാര് മഴ പെയ്തൂ...... മഴ പെയ്തു തോർന്നൊരീ ഇടവഴിയിലൂടെ അന്നു ഞാൻ നീങ്ങവേ നീയൊന്നു മാടി വിളിച്ചീലായെന്നെ നീയൊന്നു മാടി വിളിച്ചീലാ..... നിൻ പിൻവിളിക്കായി കാതോർത്തു ഞാൻ മറയവേ... നിൻ നയനങ്ങൾ പിടഞ്ഞതറിയുന്നു ഞാൻ അറിഞ്ഞിരുന്നു നിൻ ഹൃത്തിൻ വിങ്ങൽ എനിക്കറിയാം അതിന്റെയാഴം ഞാനെൻ വേദന കണ്ണീരു കൊണ്ട് കഴുകി, നടന്നു ദൂരേക്ക് എങ്കിലുമീ വിരഹം എന്നിലുണർത്തിയ നോവ് എങ്ങിനെ ഞാൻ മറക്കും നാഥാ.... ഒരിയ്ക്കലും ഇഴുകാൻ കഴിയാ അകലങ്ങളിൽ ആണിന്നു നാം പ്രിയനേ.... നമുക്കൊരു ചേരൽ ഇല്ല, ഇനി ഒന്നു ചേരാനാവില്ല പ്രാണനാഥാ.... എന്നാലും എൻ മനതാരിൽ മരണമില്ല നി