Aksharathalukal

Aksharathalukal

❤മീര ❤ ഭാഗം 1

❤മീര ❤ ഭാഗം 1

4.7
8.4 K
Comedy Drama Love Suspense
Summary

" ഡി ഈ ചട്ടുകാലും വെച്ച് നിരങ്ങി നീ എപ്പോൾ വീട്ടിൽ എത്താനാ? " ഉണ്ണിയുടെ ചോദ്യം കേട്ടു മീര തിരിഞ്ഞു നോക്കി " അല്ല ഇതാര് ഉണ്ണിയേട്ടനോ ഇന്നെന്താ പതിവില്ലാതെ ഇത്ര നേരത്തെ? " " എന്താ എനിക്ക് നേരത്തെ വന്നു കൂടെ? " അവൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു. " ആവാലോ ഞാൻ വെറുതെ ചോദിച്ചതാ" മീര ചെറു കുസൃതിയോടെ അവനെ നോക്കി പറഞ്ഞു. " ആ ശെരി ഞാൻ പോകുന്നു " അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു " അതെ ഉണ്ണിയേട്ടാ ഞാനും വന്നോട്ടെ ഏട്ടൻ പറഞ്ഞപോലെ ഈ ചട്ടുകാലും വെച്ച് ഇപ്പോൾ വീട്ടിൽ എത്താനാ" " നീ ഈ കാലും വെച്ച് അങ്ങ് നടന്നു വന്നാൽ മതി ഇതിൽ വലിഞ്ഞു കേറണ്ട" ചെറു നീരസത്തോ