*ദേവദർശൻ...🖤* 5 പാർട്ട് - 5 ✍ അർച്ചന """"മണിക്കുട്ടി.... ഇപ്പൊ ആള് മിടുക്കി ആയല്ലോ.... ദെ മീനുമോൾ എത്ര നേരം ആയി നോക്കി ഇരിക്കുന്നു.... അല്ലേടാ.... """ മീനു കുലുങ്ങി ചിരിച്ചു കൊണ്ട് മണികുട്ടിയുടെ അടുത്ത് ഇരുന്നു.... """പേടിക്കാൻ ഒന്നും ഇല്ല.... പനി കുറച്ചു കൂടിപോയത് ആണ്... ഇപ്പൊ ഓക്കേ ആയി... ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട്.... അതിന്റെ ക്ഷീണം കാണും..... """" മണിക്കുട്ടിയുടെ അച്ഛന്റേം അമ്മേടേം അടുത്ത് പോയി ദേവൻ പറഞ്ഞു.... അവർ ആശ്വാസത്തോടെ അവനെ നോക്കി.... """മണിക്കുട്ടീ..... """ മീനൂട്ടി അവളുടെ അടുത്ത് പോയി ഡ്രിപ് ഇട്ട കയ്യിൽ പതിയെ തലോടി കൊണ്ട് വിളി