Part 2 "ഏയ്.... പീലി!!" വൈഗയുടെ കണ്ണുകൾ ഒന്നു വിടർന്നു.അവൾ തല മാത്രം ചരിച്ചുകൊണ്ട് അവനെ നോക്കി...അവൻ ചുണ്ടുകളിൽ ഒളിപ്പിച്ച ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു കയ്യിലെ മയിൽ പീലി അവളുടെ നേരെ നീട്ടി.. "താൻ അവിടുന്ന് വന്നതല്ലേ... താ താൻ തന്നെ വെച്ചോ " അവൻ പറഞ്ഞു. "ഏഹ്... വേണ്ട സർ '' വൈഗ മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു. "ഹാ... ഇന്നാ ഡോ " അവൻ വൈഗയുടെ കയ്യിലേക്ക് പീലി വെച്ചു കൊടുത്തു. അവൾ കണ്ണുകൾ വിടർത്തി കൊണ്ടവനെ നോക്കി. അവൻ ഒരു ചിരിയോടെ അവളെ നോക്കുകയാണ്... "ചേച്ചി....'' അനുവിന്റെ ശബ്ദം കേട