പ്രണയാർദ്രം💕 Part 3 "ആഹാ... ഇതിപ്പോ നല്ല കഥ" അരയ്ക്ക് കൈ കുത്തികൊണ്ട് ലക്ഷ്മി പറഞ്ഞു. ലക്ഷ്മി നോക്കുന്ന ഇടത്തേക്ക് നോക്കിയതും വൈഗയുടെ കണ്ണുകൾ വിടർന്നു. ബെഡിൽ ചമ്രം പടിഞ്ഞിരുന്നു കൊണ്ട് കണ്മഷിയൊക്കെ വലിയ ആളുകൾ ചെയ്യുന്ന പോലെ കണ്ണിൽ തേക്കുവാണ് കുറുമ്പി പെണ്ണ്... പക്ഷെ കണ്മഷി മുഴുവനും ഡ്രസ്സിലും മുഖത്തുമൊക്കെ ആണ്😂 "അച്ഛമ്മേടെ പൊന്ന് ന്താ ഈ ചെയ്തു വെച്ചിരിക്കുന്നെ..." അല്ലുമോളുടെ അടുത്ത് ഇരുന്നു കൊണ്ട് ലക്ഷ്മി മൂക്കത്തു കൈ വെച്ചു.അല്ലു ലക്ഷ്മിയെ കണ്ടതും പാൽ പല്ല് കാണിച്ചു കൊണ്ട് ചിരിച്ചു. "ഒരു അടി വെ