എൻ മനസ്സിൻറെ അകത്തളത്തിൽ കൊഴിഞ്ഞുവീഴുന്ന നീർമാതള പൂക്കൾ കണ്ടു ഞാൻ അവ കൊഴിഞ്ഞുവീഴുന്ന നാളുകളിൽ എന്നും എൻറെ മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു...... അവ കൊഴിഞ്ഞുവീഴുന്ന പാതയിൽ ആരൊക്കെയോ അതിനെ ചവിട്ടി നടക്കുന്നുണ്ട് .... അവയുടെ ചതഞ്ഞു ഓട്ടിയെ ഗന്ധം എൻറെ ശ്വാസനാളത്തിൽ ഇരച്ചു കയറുകയാണ്.... ഞാനും ആ നടപ്പാതയിലൂടെ നടന്നുനീങ്ങുകയാണ് ഒന്നു കോരിയെടുക്കാൻ കൈകൾ വിതുമ്പുന്നുണ്ടെങ്കിലും കഴിയുന്നില്ല..... അറിയാതെ എൻ മനം മന്ത്രിക്കുന്നു...... ഒരുനാൾ നിന്നെ ആരെങ്കിലും ഒക്കെ കോരി എടുക്കും അന്നു നീ ഒരു വസന്തമായി പെയ്തിറങ്ങും.......... അന്നു നീ കായ്ക്കും,പൂക്കും......... അന്നു നീ തളിർക്ക