ഋതികയുടെ കണ്ണിലെ കണ്ണീർ പെട്ടെന്ന് അപ്രത്യക്ഷമായി. രാത്രി അത്താഴം കഴിക്കുമ്പോൾ പോലും ഋതിക നന്ദുവിനെ നോക്കിയതേയില്ല. ഋതികയ്ക്ക് തന്നെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് നന്ദുവിന് മനസിലായി. നന്ദു മുറിയിൽ എത്തുന്നതിനും മുന്നേ ഋതിക കിടന്നു. നന്ദു വരുന്നത് അറിഞ്ഞ അവൾ കണ്ണ് ചിമ്മി അടച്ചു. ഋതികയുടെ കള്ള ഉറക്കമാണെന്ന് നന്ദുവിന് മനസിലായി. "ഋതിക............ താൻ എന്തിനാ എന്നെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുന്നെ, ഫേസ് ചെയ്യാൻ ബുദ്ധിമുട്ടൊന്നും വേണ്ടാട്ടോ. തന്നെ ഇതിന്റെ പേരിൽ ഞാൻ കുറ്റപ്പെടുത്തൊന്നുമില്ല്യാട്ടോ. അതിനെക്കുറിച്ചോർത്