നന്ദുവും ഋതികയും പെട്ടെന്ന് തന്നെ വീട്ടിൽ എത്തി. രാത്രിയിലെ പണികളെല്ലാം കഴിഞ്ഞ് ഋതിക ഹാളിലെ സോഫയിൽ വന്നിരുന്നു. അവിടെ നന്ദുവും അമ്മയുമുണ്ടായിരുന്നു. അമ്മയും ഋതികയും ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. ഋതിക നന്ദുവിനെ ഒരു നോക്കു പോലും നോക്കിയതേയില്ല. നന്ദുവിന്റെ നോട്ടം ഋതികയിൽ മാത്രമായിരുന്നു. അവളുടെ കരിനീല മിഴിയിലേക്കും അവളുടെ അഴിച്ചിട്ട മുടിയിഴകളിലേക്കും ചുവന്നു തുടുത്ത മനോഹരമായ ചുണ്ടിലേക്കും അങ്ങനെ നന്ദു അവളുടെ മുഖത്തിന്റെ ഭംഗി ആസ്വാദിച്ചിരുന്നു പോയി. ഋതികയുടെ ഒരുനോട്ടം തനിക്ക് കിട്ടാനായി നന്ദു അടുത്തിരുന്ന ടേബിൾ ഫാൻ ഋതികയ്ക്ക് നേരെ തിരിച്ച