ഒരു പ്രണയം ഉണ്ടായിരുന്നു.. വഴിയിൽ എന്നോ വഴിമുട്ടിയ പ്രണയം.... സ്വന്തമാക്കണം എന്നാഗ്രഹിച്ചു പ്രണയിച്ചതല്ല... എങ്ങിനെയോ പ്രണയത്തിൽ ആയി പോയതാണ്. പ്രണയം ഹൃദയത്തിൽ വേരുറച്ചു തുടങ്ങിയപ്പോൾ മാത്രം ആണറിഞ്ഞത് ഈ ബന്ധം പ്രണയമാണെന്നു. ജീവിതയാത്രയുടെ ലക്ഷ്യം വേറെ ആയതിനാൽ കൂടെ കൂട്ടാനായില്ല. അവളോ വഴി മാറി പോയി. അല്ലാതെ വേറെ തരമില്ലായിരുന്നു അവൾക്. പെണ്ണല്ലേ അബലയല്ലേ..... ആണ്തുണയില്ലാതെ അവൾക്കെങ്ങിനെ കഴിയാനാകും.... മറ്റൊരാളുടെ സ്വന്തമാക്കുന്ന അന്ന് ഉള്ളു നീറി, ചങ്ക് പിളരുന്ന വേദനയോടെ ഇരുന്നപ്പോൾ ആണ് സ്വന്തമായത് നഷ്ടമാകുന്നതിന്റെ വേദന അറിഞ്ഞത്.