.........ശിവൻ ആ മുറിയിൽ നിന്നും അകത്തേക്ക് നോക്കി..അപ്പോൾ അവൻ കണ്ടു..വൈഗ ജനൽ കമ്പികളിൽ തല ചായിച്ചു കൊണ്ട് പുറത്തേക്ക് നോക്കി ഇരിക്കുന്നത്.. മറ്റേതോ ലോകത്താണ് അവളിപ്പോൾ എന്ന് ശിവനു തോന്നി പോയി.. പാവം എന്റെ പെണ്ണ്.. ! ഈ ചെറു പ്രായത്തിൽ തന്നെ അവൾക്ക് നീ ഇങ്ങനെ ഒരു വിധി കൊടുത്തല്ലോ... അവൻ തന്റെ കണ്ണുകളെ നിറയാൻ അനുവതിക്കാതെ മുറിയിലേക്ക് കയറി.. അവളുടെ അടുത്തേക്ക് ചെന്നു.. "തുമ്പി" അവൻ മെല്ലെ അവളെ വിളിച്ചു.. അത് കേട്ട് ഞെട്ടി..വൈഗ തിരിഞ്ഞു നോക്കി.. അവൾ ആകെ ഷീണിച്ചിരിക്കുകയാണ്.. കണ്ണുകളിൽ ദുഃഖം തളം കെട്ടി നിൽക്കുന്നു... ശിവനെ കണ്ട് വൈഗയുടെ കണ്ണുക