കാട്ടു്ചെറിയും ചോട്ടുവും *************************** ഉച്ചകഴിഞ്ഞു ഒരു നല്ല മഴ ക്കെ കിട്ടിയതിന്റെ സന്തോഷത്തിൽ... ഒര് കട്ടൻ ചായയും ഒക്കേ കുടിച്ച് പതുക്കെ ഗ്രൗണ്ടിലേക്ക ഇറങ്ങി, ഒരു രൗണ്ട് വെയ്ക്കാം എന്നോക്കെ കരുതി നടന്ന് തുടങ്ങിയപ്പോഴാണ് കണ്ടത് കാട്ട് ചെറി പഴങ്ങൾ ഇങ്ങിനെ പഴുത്തു തുടുത് കിടക്കുന്നത്. കണ്ട പാടേ ഞാന് പറിച്ച് വായിലിട്ടു. അപ്പോഴാണ് ഇവിടെ സഹായിക്കുന്ന പയ്യൻറെ മക്കളുടെ കാരൃം ഓർത്തത്.ഞാൻ പുറകോട്ടു തിരിഞ്ഞ് നോക്കുമ്പോൾ രണ്ടുപേരും വീടിനു മുമ്പിൽ പാട്ടു പാടി ഇരിപ്പുണ്ട്.കൈയ്യാട്ടി വിളിച്ച്, കുറച്ച് കഴിഞ്ഞാണു അവര് കണ്ടത്. കണ്ടപ്പോഴ ഒടിപാഞ്ഞ് വന്നു.