തന്റെ നേർക്ക് വരുന്ന ആ ചെറുപ്പകാരൻ അടുത്തെത്തിയപ്പോൾ നിന്നു.. അയാൾ വിയർത്തു മുഖത്താകെ പരിഭ്രമം ഉണ്ടായിരുന്നു... ഒന്ന് സംശയിച്ചാണെങ്കിലും സ്മൃതി അവനോട് എന്തെ എന്ന് ചോദിച്ചു.. അയാൾ എന്തോ പറയാൻ ശ്രെമിക്കുന്നുണ്ടായിരുന്നു... അപ്പോഴാണ് കുറച്ചു മാറി സീനിയർസ് എന്ന് തോന്നിക്കുന്നവർ തന്നെ നോക്കി നിൽക്കുന്നത് കണ്ടത്... അപ്പോൾ അവൾക് കാര്യം പിടികിട്ടി.. ആവൾ അവനോട് ചോദിച്ചു.. ഫസ്റ്റ് ഇയർ ആണോ.. അവൻ അതേയെന്ന് തലയാട്ടി.. "സീനിയർസ് വല്ല പണിയും തന്നോ..." അവന്റെ മുഖത്ത് ആശ്വാസം നിഴലിക്കുന്നത് കണ്ടു.. "ആ... അവർ തന്നോട് വന്ന് ഇഷ്ടമാണെന്ന് പറയാൻ പറഞ്ഞു.." ഹാ.. അത്ര