ഒഴുക്കിന്നെതിരെ? ചൂഷണ രഹിതമായ ഒരു സമൂഹത്തെ കെട്ടിപ്പെടുക്കാൻ വേണ്ടിയാണ് മതങ്ങളും തത്വശാസ്ത്രങ്ങളും രൂപപ്പെട്ടിട്ടുള്ളത്. എന്നാൽ ഇവയ്‌ക്കൊന്നും അങ്ങിനെയുള്ള ഒരു സമൂഹത്തെ ലോകത്തെവിടെയും സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. പരസ്പരം അറിഞ്ഞുകൊണ്ടും അറിയാതെയും ചൂഷണം ചെയ്‌തുകൊണ്ടിരിക്കുന്ന സമൂഹമാണ് നമ്മുടെ മുന്നിലുള്ളത്. ഒഴുകിക്കൊണ്ടിരിക്കുന്ന പുഴകൾക് സമമാണ് നമ്മുടെ ജീവിതം. എല്ലാപുഴകളും ഒഴുകുന്നത് സമുദ്രത്തിൽ ലയിച്ച് നിശ്ചലമാവാൻ വേണ്ടിയാണ്. മനുഷ്യനും ജീവിതത്തിൽ കർമങ്ങളൊക്കെ ചെയ്യുന്നത് മരണമെന്ന നിശ്ചലാവസ്ഥ പ്രാപിക്കാൻ വേണ്ടിയാണ്. മ