നിലാവോ മിന്നി തിളങ്ങുന്ന താരകങ്ങളോ ഇല്ലായിരുന്നു......, നമ്മൾ കൈക്കോർത്തപ്പോൾ എങ്കിലും നിലാവിൽ തിളങ്ങുന്ന പർവതനിരകളെക്കാൾ തിളക്കം നിന്റെ കണ്ണുകളിൽ എനിക്ക് കാണാമായിരുന്നു.... പരിമളം പരത്തുന്ന തെന്നലിൻ തലോടൽ ഇല്ലായിരുന്നു, ഞാൻ നിന്നെ പുണർന്നപ്പോൾ.... എങ്കിലും അനശ്വര പ്രണയത്തിന്റെ ലഹരിയുടെ ഗന്ധം എനിക്ക് നിന്നിൽ നിന്നും ആസ്വദിക്കാമായിരുന്നു...