എന്റെ ശരീരത്തിലൂടെ പെട്ടെന്നു ഒരു വിറയൽ കടന്നു പോയി..... ഒരു തകർന്ന കാറിന്റെ ചിത്രo പെട്ടെന്നു മനസ്സിലേക്കോടിയെത്തി.. വെള്ളപുതച്ച നാല് ശരീരങ്ങളുടെ മുൻപിൽ ഒരു ചോരക്കുഞ്ഞിനെ എടുത്ത് കൊണ്ടു കരയാൻ പോലുമാകാതെ നിൽക്കുന്ന ഒരു പതിനഞ്ചു വയസ്സുകാരിയുടെ രൂപം തെളിഞ്ഞു......പെട്ടെന്നു ശരീരം വിയർക്കാൻ തുടങ്ങി... തല കറങ്ങുന്ന പോലെ തോന്നി..... എങ്കിലും എന്റെ കാലുകൾ ഞാൻ പോലുമറിയാതെ വേഗത്തിൽ ചലിച്ചു.....ആ ഹെവി ലോഡ് കണ്ടൈനർ ഹോൺ മുഴക്കിക്കൊണ്ട് അവന്റെ അടുത്തെത്തിയതും ഞാൻ അവന്റെ ഷർട്ടുപിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു...... ആാാ...... ഞങ്ങൾ രണ്ടുപേരും ഫുട്പാത്ത