Aksharathalukal

Aksharathalukal

അത്തം

അത്തം

4
676
Love Others
Summary

  അത്തം വന്നു പിറന്നു തൃപ്പൂണിത്തുറ  അത്തച്ചമയവും വന്നു കോവിഡ് ഘോഷം നിറയും വേളയില്‍  ആളും ആരവവുമകന്നു അത്തപൂക്കളമെഴുതാനായി  തുമ്പപൂവിനെ തിരയെ കണ്ടീലൊരു ചെറു തുമ്പക്കുടവും തുമ്പിയും തൃക്കാപൂവും കോവിഡ് ഭീകര ഘോഷം കണ്ടോ കാപാലികരെ കണ്ടോ താഡന പീഡനമൊക്കെ ഭയന്നോ തുമ്പയുമെങ്ങെങ്ങകന്നു മുക്കൂറ്റിയോ ഇല്ലൊരു വഴിയിലും തുമ്പക്കു പകരം വക്കാന്‍ ഇക്കുറി ഓണത്തിനില്ലൊരു വരുത്തനും പലവിധം ജമന്തികള്‍പോലും പൂവിനായെങ്ങു പോകേണ്ടൂ ഞാന്‍ പുന്തുമ്പിയെകണ്ടീടാനും ഓണ്‍ലൈന്‍ പൂക്കള മത്സരമല്ലോ ഏറീടുന്നിന്നെങ്ങുമെങ്ങും