Part 15 കുളിച്ച് ഈറനോടെ കണ്ണാടിയുടെ മുൻപിൽ നിൽക്കുന്ന വൈഗയെ ആണ് ഉറക്കമുണർന്ന കാർത്തി കാണുന്നത്... അവൻ ഒരു ചിരിയോടെ അവളെ നോക്കിയിരുന്നു. പിന്നെ ബെഡിൽ നിന്ന് എണീറ്റ് അവളുടെ പുറകിൽ പോയി നിന്നു. കണ്ണാടിയിലൂടെ കാർത്തിയെ കണ്ടതും വൈഗ പുഞ്ചിരിച്ചു. അവൻ കുറച്ചു കൂടെ അവളുടെ അടുത്തേക്ക് നിന്നു.അവന്റെ ശരീരം മുഴുവൻ അവളുടെ പുറത്ത് അമർന്നു. അവൾ കണ്ണുകൾ ഇറുക്കെ അടച്ചു. സാരിയിൽ കൈ ചുരുട്ടി പിടിച്ചു. കാർത്തി ഒരു ചിരിയോടെ അവളുടെ അടുത്ത് നിന്ന് മാറി. അവൻ മാറിയതും അവൾ പുഞ്ചിരിയോടെ പുറത്തേക്ക് ഓടി. "ഏട്ടത്തി അടിപൊളി... ഒന്ന് കൂടെ ഇട്ടേ " അപ്പം കറിയിൽ മുക്കി വ