Part 3 തിര 🌊🌊🌊🌊🌊🌊🌊🌊 ഭീതിയുടെ നിഴലിൽ അഞ്ച് ദിവസങ്ങളാണ് കടലിൽ കഴിച്ചു കൂട്ടിയത്. എന്നിട്ടും ഇവിടെ എത്തിച്ചേരുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ...? സത്യമായും ഇതെന്റെ അവസാന യാത്രയാണെന്ന് എനിക്ക് തോന്നിപ്പോയ ദിവസങ്ങൾ ആണ്. എല്ലാ മുഖങ്ങളിലും പ്രതീക്ഷയുടെ കിരണങ്ങൾ ഇപ്പോൾ എനിക്ക് പ്രതിഫലിച്ചു കാണാൻ കഴിയുന്നുണ്ട്. രാവിലെ ശാന്തമായ കടൽ കണ്ട് എഴുന്നേറ്റപ്പോയും ഇത്രപെട്ടെന്ന് ഒരു ദ്വീപിൽ എത്താൻ കഴിയുമെന്ന് കരുതിയിരുന്നില്ല. ആവേശം കൊണ്ട് ക്യാപ്റ്റനെ വിളിച്ച് കൂവുകയായിരുന്നു. അഞ്ചു ദിവസങ്ങൾ എങ്ങനെയാണ് കടന്നുപോയതെന്ന് ഓർക്കുമ