വാക പൂക്കൾ 💕 Part-7 ✍︎ ആതിര ★★★★★★★★★★★★★★★★★★★★ അതിന് അവൻ ഒന്ന് ചിരിച്ച് കൊടുത്ത് കയ്യിലെ വണ്ടിയുടെ ചാവി കീഹോളിൽ തിരുകി. എന്നിട്ട് ഒന്ന് തല ചെരിച്ച് അമ്പലത്തിന്റെ മുന്നിലുള്ള ആൽമാരത്തിന് ചുവട്ടിലായി കുഞ്ഞാനോടും അമ്മുവിനോടും ചിരിച്ച് സംസാരിക്കുന്ന ഗാഥയെ നോക്കി. അവളുടെ കുറുമ്പ് നിറഞ്ഞ ചിരി അൽപ നേരം കൊണ്ട് അവന്റെ ചുണ്ടിലേക്കും വ്യാപിച്ചു. " വണ്ടിയെടുക്കെടാ " പിറകിൽ നിന്ന് തട്ടിക്കൊണ്ടു അവനോട് പറഞ്ഞു അല്പസമയത്തിനകം അവന്റെ വണ്ടി അവിടെന്ന് നീങ്ങി. ~~~~~~~~~~~~~~~~~~~~~~~~~~~~~ അമ്പലത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോ ആണ് അമ്മുവിന് ആലില വേണം എന്ന് പറഞ്ഞത്. അവിടെന്