ഭാഗം 11 •••••••••• ദിവസങ്ങൾ കൊഴിഞ്ഞുപോയി.. ഹരി തന്റെ ലക്ഷ്യത്തിനായുള്ള തിരച്ചിൽ പൂർവാധികം ശക്തിയായി തുടർന്ന്പോയി... കല്യാണിയെ എന്നും ദേഷ്യം പിടിപ്പിക്കാൻ ഓരോ കുസൃതികൾ അവൻ ചെയ്യുമ്പോളും അതിന് കപടദേഷ്യം നടിക്കുമെങ്കിലും അവളും അതെല്ലാം ആസ്വദിക്കുമായിരുന്നു.. ജീവനെ അതില്പിന്നെ ആരും കണ്ടിട്ടില്ല...എല്ലാവരും അതിൽ അശ്വസിച്ചപ്പോൾ കല്യാണിയുടെ ഉള്ളിൽ ഭയമായിരുന്നു... അവൻ സമയം കാത്തിരിക്കുകയാണെന്ന് ഹരിക്കും നന്നേ അറിയാമായിരുന്നു... അങ്ങിനെ ഇടവമാസം അവസാനം എത്തിയതോടെ മഴ തെല്ലു കനത്തു...കഴിഞ്ഞ കുറെ വർഷങ്ങളായി കൃഷിക്കായി പോലും കഷ്ടിച്ച് മഴ ലഭി