𝓟𝓐𝓡𝓣 *4 ✍𝑲𝒊𝒛𝒂🍁 'ഹോ....ഇനിയത് വളച്ചൊടിക്കണ്ട.....ഞാൻ ജസ്റ്റ്... വെറുതെ പറഞ്ഞതാ ......' അവൻ കണ്ണാടിയിൽ നോക്കി സ്വയം പുച്ഛിച്ച് മുഖം കോട്ടി......... മ്മള് ഡ്രസ്സൊക്കെ മാറ്റി വന്നപ്പൊ മ്മടെ വൈഫിണ്ട് എന്തെല്ലോ ഫോട്ടോസൊക്കെ ബാഗില് കുത്തിതിരക്ണ്..... റൂമൊക്കെ നീറ്റായീണ്ട്........ നമ്മള് ഫോണും ചാർജിലിട്ട് താഴേക്കിറങ്ങി..... വൈകുന്നേരം ആയ്ക്ക്ണ്..... ഉമ്മ ചായ മേശപ്പുറത്ത് വെക്കാ ,ഉപ്പ നമ്മളെ വിളിച്ചു..... ഞങ്ങള് ചായ കുടിക്കാൻ ഇരുന്ന്..... സംസാരിക്കുന്നതിനിടേല് ഉപ്പാൻറെ തറവാട്ടിലേക്ക് നാളെ ഒന്ന് പോകോന്ന് ചോയ്ച്ച് ഉമ്മ.....ഇവിടന്ന് ഒരു നാല് കിലോമീറ്റർ ഉള്ളൂത്രേ.......