❤️സിദ്ധയാമി ❤️-1 @✍️ഇതൾ 🌸🍁🍂🍃 "അഭിരാമി " .... എന്റെ ആമി.... 5 വർഷങ്ങൾക്ക് മുൻപാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.... അന്ന് ഞാൻ ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ ഫൈനൽ ഇയർ എംബിബിസിന് പഠിക്കുന്നു... അന്ന് ഫസ്റ്റ് ഇയർ ബാച്ചിന്റെ ഫ്രഷേഴ്‌സ് ഡേ..... രണ്ടാഴ്ച കഴിഞ്ഞാൽ ഇന്റർ കോളേജ് കോമ്പറ്റിഷൻ നടക്കുന്നത് കൊണ്ട് ഞാനും കാർത്തിയും ജോയും പിന്നെ ഞങ്ങളുടെ മ്യൂസിക് ബാൻഡിലെ മറ്റ് അംഗങ്ങളും പ്രാക്ടീസ് റൂമിൽ തകർത്ത് പ്രാക്ടീസ് ചെയ്യുവായിരുന്നു... അത് കൊണ്ട് തന്നെ ഞങ്ങൾ ഫ്രഷേഴ്‌സ് ഡേ നടക്കുന്ന ഹാളിലേക്ക് പോയില്ല..... പ്രാക്ടീസ് കഴിഞ്ഞ് റസ്റ്റ് ചെയ്യ