Part -36 റൂമിൻ്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കൃതി നോക്കിയതും തൻ്റെ അരികിലേക്ക് വരുന്ന എബിയെ ആണ് കാണുന്നത്. പക്ഷേ അവൾ ഉറങ്ങുന്ന പോലെ കണ്ണുകൾ അടച്ച് കിടന്നു. എബി പതിയെ അവളുടെ അരികിൽ വന്ന് കിടന്നു. ശേഷം ഇരു കൈകൾ കൊണ്ടും അവളെ തൻ്റെ നെഞ്ചോട് ചേർത്ത് കെട്ടി പിടിച്ചു കിടന്നു. "എനിക്ക് അറിയാം ഇച്ചായന് എന്നോട് ഉള്ള സ്നേഹം. പക്ഷേ ഇച്ചായന് അത് മനസിലാവുന്നില്ല. എന്നാൽ ആ സ്നേഹം ഞാൻ പുറത്ത് കൊണ്ടു വരും. ഇച്ചായൻ പോലും അറിയാതെ " കൃതി മനസിൽ പറഞ്ഞു. പതിയെ അവർ ഇരുവരുടേയും കണ്ണുകൾ അടഞ്ഞു. രാവിലെ കൃതി ഉണരുന്നതിനു മുൻപേ തന്നെ എബി എഴുന്നേറ്റിരുന്നു. അവൻ കുറച്ച് നേരം ക