മുട്ടോളം ഉള്ള മുടി ഷാംപൂ ചെയ്തു അഴിച്ചിട്ടിരിക്കുന്നു. സിംപിൾ ഒരു ഗോൾഡ് ചെയിൻ കഴുത്തിൽ. കൈത്തണ്ടയിൽ ബ്ലാക്ക് മെറ്റൽ വാച്ച്. അവളുടെ ഭംഗി പൂർണമാക്കുവാൻ മൂക്കിൽ നീല കൽ മൂക്കുത്തി. ബ്ലു കളർ ജീനും വൈറ്റ് ഷർട്ട് ആണ് പെണ്ണിന്റെ വേഷം. ഇതാണ് നമ്മുടെ നായിക ശിവാനി അനന്ത പന്മനാഭൻ എന്ന നമ്മുടെ ശിവ കൊച്. മുത്തശ്ശി യെ കണ്ടപാടെ കാറിൽ നിന്ന് ഇറങ്ങി ശിവ ഓടി അവർക്ക് അരികിൽ ചെന്നു കവിളിൽ മുത്തമിട്ടു. മുത്തശ്ശി അവളെ വാത്സല്യത്താൽ അവളുടെ നെറ്റിയിൽ മുത്തമിട്ടു. പിറകെ തന്നെ ലത അമ്മ യും എത്തി. അവളെ കണ്ടുള്ള എല്ലാവരുടെയും സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുമായിരുന്നില്ല. ലത അമ