ഉൻ നിനൈവുകൾ..💘 Part 6 ഇന്നേക്ക് ഒരു മാസം ആയി ദേവുൻ്റ ജീവിതത്തിൽ അങ്ങനെ ഒക്കെ സംഭവിച്ചിട്ട്...... എല്ലാവരുടെയും കാത്തിരിപ്പിൻ്റെ ഫലം ആകാം അവൾക് തലയിൽ ഏറ്റ മുറിവ് ഒക്കെ ഏറെ കുറെ ഭേദം ആയി അവള് ഇന്ന് വീട്ടിലേക്ക് മടങ്ങുന്നത്.........! പക്ഷേ ഇന്നവൾ ആ പഴയ കുറുമ്പ് കാട്ടി നടന്ന പെണ്ണ് എല്ലാ....... നിർവികാരത മാത്രം തങ്ങി നില്കുന്ന മുഖം....എന്നും ചിരിച്ചും കളിച്ചും നടന്നവൾ ഇന്ന് ആരോടും മിണ്ടാൻ കൂടെ കൂട്ടാക്കുന്നില്ല........... അച്ഛനും അമ്മയും മാത്രമേ അവൾക് ഇന്ന് പറ്റൂ....... അന്ന് തന്നെ അനു പറഞ്ഞ് കിഷോറിൻ്റെ തെറ്റി ധാരണ മാറ്റിയിരുന്നു........! അച്ചുവിൻ്റെ അവസ്ഥയും വ്യത്യസ്തമല്ല