"ഇവളുടെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ...എടി ആരു..." പുറത്തു നിന്ന് അവന്റെ ശബ്ദം കേട്ടതും കൺ മഷി ഇട്ടുകൊണ്ടിരുന്ന അവളുടെ കൈ ഒന്ന് സ്ലിപ്പായി... അവൾ പല്ല് കടിച്ചു കൊണ്ട് കണ്ണാടിയിൽ നോക്കി.... ആകെ കണ്ണിൽ പിരന്നു കിടക്കുന്ന കണ്മഷി കണ്ടതും അവൾ ദേഷ്യത്തോടെ വാഷ് റൂമിലേക്ക് നടന്നു... "എടി ആരു... എനിക്ക് ലേറ്റ് ആവുന്നു " മുഖമൊന്ന് കഴുകി... വീണ്ടും മുഖത്ത് പുട്ടി അടിച്ചു കൊണ്ടിരിക്കുമ്പോ ആണ് അവന്റെ ശബ്ദം കേട്ടത്... അവൾ പല്ല് കടിച്ചു കൊണ്ട് തന്നെ കണ്ണാടിയുടെ മുന്നിൽ വെച്ച ഒരു പൊട്ട് നെറ്റിയിൽ തൊട്ട് ബാഗും എടുത്ത് താഴേക്ക് ഇറങ്ങി... "അമ്മാ..."