അദ്ധ്യായം – 18 12.15 എ എം ഷൺമുഖൻറെ സ്കോർപ്പിയോ ഹൈവേയിലൂടെ കുതിച്ച് പാഞ്ഞു. അതിനുള്ളിൽ ഡ്രൈവറും ഷൺമുഖനും ഒരു സഹായിയും മാത്രമാണുണ്ടായിരുന്നത്. ഷൺമുഖൻ ആകെ അസ്വസ്ഥനായിരുന്നു. കൂട്ടത്തിൽ ആരെയും വിശ്വസിക്കാനാവുന്നില്ല. എവിടെയൊക്കെയോ ചതി മണക്കുന്നു. പോലീസിൽ നിന്നും പോലീസുകാരെ ഉപയോഗിച്ച് തങ്ങൾ എങ്ങനെ വിവരം ചോർത്തിയിരുന്നുവോ അതുപോലെ തങ്ങൾക്കിടയിൽ നിന്നും വിവരങ്ങൾ ചോർത്തപ്പെടുന്നു. പുരുഷോത്തമൻറെ മരണം, ദിനേശൻറെ മരണം അതൊക്കെ അനായാസം തങ്ങളുടെ അ