മെല്ലെ ചലിക്കുന്ന ചില്ലകൾ തീർക്കുന്ന പാതി മുഖത്തെ നോക്കിയിരുന്നു ഞാൻ. ശാഖകൾ പിന്നെയും ശാഖകളായി തീർന്ന ചക്ഷുസ്സിന്റെ ഉള്ളിൽ തളിരിട്ട ഇലകൾ, ഇടതൂർന്ന മുടി അഴിക്കാനെന്നു വാനം. കിതച്ചു കൊണ്ടീ മുളങ്കൂട്ടിൽ, ചേക്കേറി ചിലക്കുന്ന പക്ഷികൾ. അറിയുന്നു ഈ മണ്ണിൽ സ്വപ്‌നങ്ങൾ അലയുന്നു അലിയുന്നു എന്നാകിലും, ചലിക്കുന്ന ചിത്രങ്ങൾ ഉള്ളൊരീ ഭൂവിൽ ജീവിപ്പതും സുഖം.