ആദിത്യ part 5 "ഹലോ എന്തായി ബാലു " മറു ഭാഗത്തു നിന്നുള്ള മറുപടി കേട്ട് അവൻ സ്വയം മറന്നു നിന്നു. പിന്നെ ഫോൺ കട്ട് ചെയ്തു ☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ " എന്താ മോനെ, എന്താ പറ്റിയെ" അമ്മയുടെ സംസാരമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്. "അത് അമ്മേ ഇന്ന് മിസ്സിംഗ് ആയ അനുഗ്രഹ എന്ന പെൺകുട്ടിയെ വാനിൽ കൊണ്ടുപോകുന്നത് ചെമ്പലൂർ സ്റ്റേഷൻ പരിധിയിൽ നിന്നും പോലീസുകാർ കണ്ടിരുന്നു" "എന്നിട്ട് എന്തുകൊണ്ടാ അവരെ പിടിക്കാതിരുന്നത് ". " തലകറങ്ങി ബോധം പോയ അവൾ അവരുടെ സഹോദരി ആണെന്നും ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി ആണെന്നും പറഞ്ഞ