Part -51 "പോടാ " കൃതി അത് പറഞ്ഞ് ബാത്ത് റൂമിലേക്ക് ഓടി കയറി. "ഡി നിനക്ക് ഉള്ളത് ഞാൻ വന്നിട്ട് തരാമേടി " " ഞാൻ കാത്തിരിക്കാം " കൃതി ബാത്ത് റൂമിൽ നിന്നും ഉറക്കെ വിളിച്ച് പറഞ്ഞു. എബി ഒരു ചിരിയോടെ മുറിയിൽ നിന്നും പുറത്തിറങ്ങി. *** എബി നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു. അതിനോടകം തന്നെ ഫെയ്മസ് ബിസിനസ് മാൻ അശോക് വർമ്മ അറസ്റ്റിലായ കാര്യം മീഡിയകൾ പുറത്ത് വിട്ടിരുന്നു. അശോകിനെ അറസ്റ്റ് ചെയ്യാൻ സഹായിച്ച അമർനാഥ് എബ്രഹം IPS ആയിരുന്നു ന്യൂസ് പേപ്പറുകളിലും, വാർത്തകളിലും നിറഞ്ഞ് നിന്നിരുന്നത്. എബി സ്റ