ദേവനിൽ നിന്ന് അടർത്തിമാറ്റി അന്ന് വാണിയെക്കാടേക്ക് ഉണ്ണി സായിബ് പിടിച്ചപിടിയാലേ കൊണ്ട് പോയ നാജിയെ മൂന്ന് നാൾക്കിപ്പുറം അവളുടെ നിക്കാഹ് ദിനത്തിലാണ് അറയിൽ നിന്ന് വെളിയിൽ ഇറക്കിയത്. കണ്ണീർ വാർത്ത് മുഖമെല്ലാം കരുവാളിച്ച് കണ്ണുകൾ കുഴിഞ്ഞു.... നാജിയെ അല്ലെന്ന് തോന്നുന്ന തരത്തിൽ ആയിരുന്നു അവളുടെ രൂപം. ഒരുപാട് ക്ഷണമില്ലാതെ എന്നാൽ വിവരം കേട്ടറിഞ്ഞ അന്നാട്ടിലെ വലിയൊരു ജനകൂട്ടം തന്നെ ഉണ്ടായിരുന്നു അവിടെ. നാജിയുടെ വിശേഷങ്ങൾ എല്ലാം അറിയുന്ന അവളുടെ പ്രണയത്തെ പ്രായത്തിന്റെ പൊട്ടത്തരമായി കരുതാൻ തയ്യാറായി ഒരുപാട് പേര് സ്വജാതിയിൽ തന്നെ അന്നാട്ടിൽ ഊഴം