വഴിയിൽ നിന്ന രണ്ടുപേർ അയാളോടൊപ്പം ആംബുലൻസിൽ കയറി. അതിൽ ഒരാൾ അപകടം പറ്റിക്കിടക്കുന്ന ആളുടെ ഫോൺ കൈയ്യിലെടുത്തു. ചൂണ്ടുവിരലിലെ ചോര പതിയെ തുടച്ച് ലോക്ക് അഴിച്ചു. അതിൽ ആദ്യം കണ്ട നമ്പറിലേക്ക് ഡയൽ ചെയ്ത് ചെവിയോടടുപ്പിച്ചു....... അയാൾ ആകെ പരിഭ്രമിക്കുന്നുണ്ടായിരുന്നു..... മറുവശത്ത് കാൾ അറ്റൻറ് ആയപ്പോഴേക്കും അയാൾ ശ്വാസം വലിച്ചുവിട്ടു..... " എൻ്റെ സഖാവേ...... ഇത് എവിടാ...... എത്ര നേരായി ? ....... ഹം ? " ################################ "അച്ഛാ....... " ഉറക്കെ ഉള്ള നിലവിളിയും കരച്ചിലും കേട്ടുകൊണ്ടാണ് സുധയും ദേവനും വേധുവിനടുത്തേക്ക് പാഞ്ഞത്. നിലത്തിരുന്ന് ഭ്രാന്തിയെപ്പോലെ നിലവിളിച്ചു ക