Aksharathalukal

Aksharathalukal

മാനത്തെ പാറിപറക്കൽ

മാനത്തെ പാറിപറക്കൽ

0
170
Abstract Fantasy Love
Summary

മാനത്തെ പാറിപറക്കൽ Poem by Hibon Chacko ©copyright protected മാനത്താകെ പാറിപ്പറക്കാല്ലോ, മാനത്തിനപ്പുറം പറന്നകലാമല്ലോ. താഴെയൊന്നും കാണാനില്ല, താഴേക്കൊന്നും നോക്കാനില്ല.. എനിക്കെന്റെ ചിറകിലേറി മിഴികളടച്ച് പറന്നകലാമല്ലോ! കാലത്തിൻ നൊമ്പരങ്ങൾ താങ്ങി, കരയിൽ പാദങ്ങളൂന്നി തളർന്ന നാളുകൾ. മനുഷ്യരുടെ സ്വർഗ്ഗങ്ങൾ തേടിയതിൽ, ആശ്വാസത്തിനായാഴ്ന്നുപോയ സമയങ്ങൾ.. ഞാനെന്റെ ചിറകിലേറാൻ മിഴികളടച്ച് പറന്നുനടന്നപ്പോൾ! ആളറിയാതെയൊരുനാൾ ഞാൻ മാനത്തെ പ്രണയിച്ചപ്പോൾ. എൻ പാദങ്ങളെന്നെ പുൽകിയുയർത്തി... എൻ ചിറകുകൾക്കെന്നെ മിഴികളടച്ച് സമ്മാനിച്ചു! ©ഹിബോൺ ചാക്കോ