കിനാതീരം ************ Part -3 "രണ്ടാളും രണ്ട്‍ ഭാഗത്ത് നിന്നും നടന്ന് എന്റെ അടുത്ത് എത്താനായിട്ടുണ്ട്.... എന്റെ ഹൃദയ മിടിപ്പ് കൂടി വരാൻ തുടങ്ങി... PT ഉഷ ഓടിയാൽ പോലും ഇത്രക്ക് സൗണ്ടിൽ മിടിക്കില്ല "എന്റെ ഹൃദയമേ ഒന്നടങ്.. ഈ മൂദേവി ഒക്കെ കുളമാക്കുമോ??, അവർ അടുത്തെത്തി കഴിഞ്ഞു... ഇനി എല്ലാം വരുന്ന പോലെ കാണാം ... "ഡാ ഖൽബെ നീ ഇത്ര പെട്ടെന്ന് വന്നോ?? ങേ!!നദു ഇതാരോടാ .. "ആടി ഞാൻ ഇങ് പോന്നു അവിടെ നിന്നാൽ എനിക്ക് പ്രാന്തെടുക്കും... കാണാൻ വന്നവനെ വന്ന വഴിയേ ഓടിച്ചു,.. 🤣അല്ല നദുവിനുള്ള മറുപടി കൊടുത്തത് ഈ കുട്ടിപിശാശ് ആണല്ലോ?... ഇനി വല്ല ബന്ധവും ഇവര് തമ്മിലുണ്ടോ... ഏയ്... കൂൾ