മാനസിക ആരോഗ്യ കേന്ദ്രം പ്രശാന്ത് ഡോക്ടർ "മാളവിക പൂർണ്ണമായും രോഗവിമുക്തയായിരിക്കുന്നു. ഇനിയും ഇവിടെ തുടരണ്ട ആവശ്യം എന്തിരിക്കുന്നു. വീട്ടിൽ അറിയിക്കട്ടെ, ഇനിയും അസുഖം ഇല്ലാത്തൊരാൾ ഇവിടെ തുടരാൻ ഇനി വരുന്ന ഡോക്ടർ അനുവദിക്കില്ല. ഇൻസ്‌പെക്ഷൻ വന്നാൽ അയാൾക്ക് പണി പോകും മാളു. "അറിയിച്ചോള്ളൂ ഡോക്ടർ. ഞാൻ പോകാൻ തയ്യാറാണ്. ലക്ഷ്മിയമ്മ നമ്മളെ വിട്ടു പോയപ്പോൾ മുതൽ എനിക്കിവിടെ മടുത്തു ഡോക്ടർ." "എനിക്കും മാളു, ഞാൻ ഇവിടം വിട്ട് പോകുമ്പോൾ നിന്നെ എങ്ങനെ ഇവിടെ തനിച്ചാക്കി പോകും അതായിരുന്നു വിഷമം." "ഡോക്ടർ പോകുന്നതിനു മുൻപ് ഞാൻ വരും." "വരുമ്പോൾ