""ഇത് വഴി പോയാൽ നേരം വൈകും... വളഞ്ഞു പോയാൽ അപകടമാകും.. ചൂട്ടുണ്ടെങ്കിലും ചുരുട്ടുണ്ടെങ്കിലും വലഞ്ഞു പോകും ആ വഴിയിൽ...""" ഈ മഹികൊച്ചിന് പ്രാകൽ ഹേ ന്ന് ആരും ബോൽത്തരുത്... സോറി പാഗൽ ഹേ എന്ന് ആരും.. 😁 എന്താപ്പോ അസ്ഥാനത്ത് ഒരു സോങ് മേള ഒക്കെ മഹി റിയാലിറ്റി ഷോയ്ക്ക് പോണതല്ല മക്കളേ... ഒരു റിയാലിറ്റി പാടിയത് ആണ്... കത്തിയില്ല അല്ലേ.... ഞാൻ സ്വിച്ചിടാം ഹി... ഹി...😁 ആ കിന്ദുമോൾക്ക് കോളേജ് വഴി അറിയൂല അവിടെ അടുത്തെങ്ങോ അവളുടെ ഓഫീസ് സൊ ഞാൻ ഒന്ന് ഡോറയായി കൂടെ ചെല്ലണം എന്ന്...!! അയിന് ഞാനെന്താ ഗൂഗിൾ മാപ്പൊ അല്ലെങ്കി ഡോറേടെ മാപ്പൊ... കഷ്ടം തന്നെ മുതലാളി