ഭാഗം -2 അഞ്ചുന്റെ അടുത്തെത്തിയതും ശ്രീ വീണ്ടും ഓരോന്നു ആലോചിച്ചു കരയാൻ തുടങ്ങി.. സമാധാനിപ്പിക്കാൻ പോയാൽ ഇന്നൊന്നും നിർത്തുല എന്ന് അറിയാവുന്നത്കൊണ്ട് അഞ്ചു അവളെ ചേർത്തുപിടിച്ച് ഇരുന്നു.... ശ്രീ... നീ കണ്ണൊക്കെ തുടക്കു അവരൊക്കെ ഇപ്പൊ വരും... പിന്നെ കാരണം ഒക്കെ ചോദിച്ചാ സീൻ ആവും... എന്റെ മുത്ത് വേഗം മുഖമൊക്കെ കഴുകി മിടുക്കിയായിട്ട് താഴേക്ക് വായോ... ഞാൻ ഡിന്നർ എടുത്ത് വെക്കാം 😘 മ്മ്.... ശ്രീയും അഞ്ജുവും ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോഴാണ് അവരൊക്കെ വരുന്നത്.. ആഹാ... ഇതാരിത് വെല്യച്ഛന്റെ കിലുക്കാംപ്പെട്ടിയോ... മോൾ വരുന്നുണ്ടെന്ന് അഞ്ചു പറഞ്ഞില്ലല്ലോ...