മനോജിന് ചായയും കൊണ്ട് വന്ന ഗൗരി കാണുന്നത് തലക്ക് കൈ താങ്ങിയിരിക്കുന്ന അയാളെയാണ്. എന്ത് പറ്റി??? ഗൗരി വല്ലായ്മയോടെ ചോദിച്ചു. ഈ നന്ദു എങ്ങനെയാ ആള് ഗൗരി?? ആ കുട്ടി ഒരു പാവമാണ് മനു. നമ്മുടെ മഹിയെ പോലെ തന്നെ ഒരു കഥയില്ലാത്തവൻ ആണ്. എന്താ ഇപ്പൊ മനു അങ്ങനെ ചോദിക്കാൻ??? എന്നാലേ താൻ വിളിച്ചിട്ട് അവന്റെ അമ്മയോട് ഒരു നിലവിളക്ക് തൂത്തു തുടച്ച് തിരിയിട്ട് കത്തിക്കാൻ എളുപ്പത്തിന് റെഡിയാക്കി വച്ചേക്കണേ എന്ന് പറയ്...!! മനുവിന് ഇത് എന്ത് പറ്റി??? രാവിലെ പോകുമ്പോൾ ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ???? അത് പോരാഞ്ഞു ഇന്ന് ദാ നേരത്തെ വന്നിരിക്കുന്നു. എന്നിട്ട് പരസ്പ