പാർട്ട് - 21 അപ്പോഴേക്കും മനുവും കൂട്ടരും വന്നു... മനുവും കിച്ചേട്ടനും രണ്ടുപേരുടെയും അച്ഛന്നമ്മമാരും... അപ്പോഴും എന്റെ കൈ വരുൺ സാറിന്റെ കൈക്കുള്ളിൽ തന്നെ ആയിരുന്നു... അത് കണ്ടതും മനുവിന്റെ മുഖം മാറി... ഞാനത് ശ്രദ്ധിച്ചത് കൊണ്ട് കുറച്ചുകൂടെ വരുൺ സാറിനടുത്തേക്ക് ചേർന്ന് നിന്നു... വിജയഭാവത്തിൽ മനുവിനെ നോക്കി... അപ്പോഴേക്കും ജിതി പുറത്തേക്ക് വന്ന് ഞങ്ങളെ വിളിച്ചു... മനുവിനെ കണ്ടതും അവൻ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ വേഗം അച്ഛനെ വിളിച്ചു... അച്ഛൻ പുറത്തേക്ക് വന്നതു