രാവിലെതന്നെ എഴുന്നേറ്റു കുളിയും കഴിഞ്ഞു ഞാനും ദച്ചുവും കൂടെ താഴേക്കു വന്നു. ടേബിളിൽ ദേവും അപ്പുവും ജിത്തുവും ഹരിയും ഹിമചേച്ചിയും ഉണ്ടായിരുന്നു. ഞാൻ ദേവിന്റെ ഓപ്പോസിറ് ആയി ഇരുന്നു. പക്ഷെ അവരുടെ മുഖത്തേക്ക് നോക്കിയിട്ടേ ഇല്ല ദേവിന്റെ കണ്ണുകൾ തേടിയെത്തുന്നത് അറിഞ്ഞിട്ടും. ജിത്തുവും ഹരിയും കൂടെ അവിടെ കിടന്നു ഞങ്ങളെ വാരുകയായിരുന്നു. " ദേവ്വേട്ടാ ഇഡ്ഡലി മുന്നിലുള്ള പാത്രത്തിലാണ് 😜😜 നേരെ നോക്കിയാൽ ഏട്ടത്തിയുടെ മുഖം മാത്രേ കാണു 😁" എല്ലാവരുടെയും ശ്രദ്ധ ജിത്തുവിലേക്കു പോയപ്പോൾ ഞാൻ നോക്കിയത് ദേവിനെ ആണ്. അവൻ അപ്പോൾ തന്നെ ഒറ്റകണ്ണിറുക്കി. 😳