നിന്നെയും തേടി ❣️ Part 3 അന്നത്തെ ദിനം കൊഴിഞ്ഞുപോയി. രാവിലെ എണീറ്റ് നിസ്ക്കരിച്ചു താഴെ പോയി ചായ വെച്ച് ഉപ്പക്കും ഉമ്മക്കും കൊടുത്തു ഞാനും കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് നമ്മളെ അനിയത്തി റിനു താഴേക്കിറങ്ങിവന്നത് എന്നെ കണ്ടതും അവളുടെ മുഖം ഇരുണ്ടു നാശം... എന്ന് പറഞ്ഞുകൊണ്ട് അവൾ കിച്ചണിലോട്ടു പോയി. അപ്പോ ഉമ്മ പറഞ്ഞു ജുമിമോളെ നീ അത് കാര്യമാക്കണ്ട.ഏയ് ഉമ്മ ഞാൻ അത് കാര്യമാക്കുന്നില്ല. എന്നാ ശെരി ഞാൻ പോയി ഫ്രഷ് ആയി കോളേജിലേക്ക് പോകാൻ നോക്കട്ടെ. പർദയും ധരിച്ച് മൊഞ്ചിൽ തന്നെ തട്ടം ചുറ്റികുത്തി നിക്അബും ധരിച്ച് താഴേക്കു വന്നു. ഉപ്പാനോടും ഉമ്മനോടും സലാം പറഞ്