വിശാലമായ പാടത്തിന്റെ കൈവഴിയിൽ കുടി വേഗത്തിൽ സീത കുട്ടിയുടെ വീട്ടിൽ എത്താം . വാഹനം പോകുന്ന പാത വഴി പോവുകയാണെങ്കിൽ കുറച്ച് അധികം സമയം എടുക്കും. അന്ന് നല്ല മഴക്കാലമായിരുന്നു പാടത്തിൽ നിറയെ വെള്ളം:,,, കൈവഴിയിലും വെള്ളം കയറി ഞങ്ങൾ ഈ കൈവഴിക്കു വരമ്പ് എന്നാണ് പറയാറ് ...... ഞാനും മുത്തശ്ശിയും വെള്ളത്തിനെ അതിക്രമിച്ചു നടക്കാൻ തുടങ്ങി മുത്തശ്ശി വെള്ള സെറ്റും മുണ്ടുമാണ് ഉടുക്കാറ് .... നീളം കുറവാണ് മുത്തശ്ശിക്ക് ..... അതു കൊണ്ട് തന്നെ മുട്ടിനു മുകളിൽ വെള്ളമുണ്ട് ..... ഞാൻ ഇട്ടിരുന്ന ചുവന്ന പാവട്ടയും ഉടുപ്പും ഏറെ കുറെ നനഞ്ഞു ...... പാവാടയും ഉടുപ്പും എന്നു പറഞ്ഞാൽ മിടിയും റ്റ