രാത്രീയിലെ അതാഴത്തിനാണ് ഞാൻ താഴേക്കു പോയത്. എല്ലാവരെയും ഫേസ് ചെയ്യാൻ വല്ലാത്തൊരു മടി കാരണം റൂമിൽ തന്നെ ഒതുങ്ങി കൂടി. ശ്രീപ്രിയയുടെ സീൻ പിടിത്തം കാരണം ഉച്ചക്കും. അടിപിടിം കാരണം ഈവെനിംഗ് ടീ പോലും ഉണ്ടായില്ല. വിശന്നിട്ടു കണ്ണ് കാണാൻ കഴിയുന്നില്ല. ശിവരാത്രിക്കു പോലും ഞാൻ ഇങ്ങനെ പട്ടിണി കിടന്നിട്ടില്ല. ഡെയിനിങ് ടേബിളിൽ എല്ലാവരും ആദ്യമേ സെറ്റ് ആയിരുന്നു. മേശയുടെ അറ്റത്തു ദേവ്. ദേവിന്റെ ഇടത്തെ സൈഡിലെ തൊട്ടടുത്തുള്ള കസേരയിലേക്ക് കണ്ണ് കാണിച്ചു എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു. സാദാരണ ശ്രീപ്രിയ ആണ് എനിക്കു മുന്നേ ദേവിനു ഇടത്തോ വലത്തോ ഹാജർ വെക്കുന്നെ. ഈ കൂട