Part -43 രാത്രി ആരുടേയോ ഫോൺ കോൾ കാത്ത് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ശിവ. അപ്പോഴാണ് അവൻ പാർവണയെ കണ്ടത്. എതോ ബുക്കും പിടിച്ച് എന്തോ ആലോചിച്ച് ഇരിക്കുകയാണ് അവൾ.ശിവ വേഗം അവളെ ഫോൺ ചെയ്യ്തു. ബാൽക്കണിയിൽ എന്തോ ആലോചിച്ചു കൊണ്ടിരുന്ന പാർവണ ഫോണിന്റെ റിങ്ടോൺ കേട്ടാണ് സ്വബോധത്തിലേക്ക് വന്നത് . "ഹലോ സാർ "അവർ കോൾ എടുത്തു കൊണ്ട് പറഞ്ഞു. "ഇപ്പോ കുഴപ്പം എന്തെങ്കിലും ഉണ്ടോ. Ok അല്ലേ "ശിവ ചോദിച്ചു . " ഇപ്പൊ കുഴപ്പമൊന്നുമില്ല " "Ok good. ഫുഡ് ആന്റ് മെഡിസിൻ കഴിച്ചോ " "ഫുഡ് ...ഇല്ല അല്ല ...കഴിച്ചു "അവൾ പെട്ടെന്ന് മാറ്റി പറഞ്ഞു . "ഫുഡ് കഴിച്ചു എന്നാണോ അതോ... ഇല