✍️JUNAAF Part - 6 "മിണ്ടി പോവരുത്... അവന്റെ ഒരു അറിയാതെ...."(അഹങ്കാരി) എന്ന് അവൾ പറഞ്ഞപ്പോ തന്നെ അവളെ ഷാൾ സ്ഥാനം മാറി... അപ്പൊ അവളെ മാല എന്റെ കണ്ണിൽ പെട്ടു.... അതിൽ എന്തോ പേര് എഴുതീട്ട് ഉണ്ട്... ഞാൻ അത് വായിക്കാൻ ശ്രമിച്ചു.... അവസാനം ഞാൻ ആ പേര് വായിച്ചപ്പോ ഞെട്ടി പോയി.... "Arsal......." ഒരു ചെറിയ കുഞ്ഞു മാല ആണ് അത്... കഴുത്തിനോട് അടക്കി പിടിച്ച മാല... ഈ മാലയിൽ എന്തിനാ അർസൽ എന്ന് എഴുതീക്കുന്നത്..... ആരാണ് ഈ അർസൽ.... ഇനി അർസൽ കാസിം എങ്ങാനും ആവോ... ഏയ് അർസൽ കാസിമിന്റെ പേര് എന്തിനാ അവൾ മാലയിൽ എഴുതിരിക്കുന്നത്....